ദോഹ: ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ബിൻ ഹസൻ അൽ ഥാനി ഫ്രഞ്ച് സായുധ സേനാ-മുൻ സൈനിക ക്ഷേമ മന്ത്രി കാതറിൻ വോട്രിനുമായി കൂടിക്കാഴ്ച നടത്തി. ശനിയാഴ്ച ഖത്തർ സന്ദർശനത്തിനെത്തിയ ഫ്രഞ്ച് സംഘത്തോടൊപ്പം ഉഭയകക്ഷി പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു. ......
ദോഹ: ഖത്തറും ബ്രിട്ടനും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിൽ ആദ്യകാല സമുദ്ര വാണിജ്യ ശൃംഖലകൾ വഹിച്ച പങ്ക് പ്രമേയമാക്കി ഖത്തർ നാഷണൽ ലൈബ്രറിയിൽ (QNL) വിദഗ്ദ്ധ പാനൽ ചർച്ച സംഘടിപ്പിച്ചു. "നയതന്ത്രവും സ്വാധീനവും: ഗൾഫിലെ ബ്രിട്ടീഷ് സാന്നിധ്യത്തെക്കുറിച്ചുള്ള ഒരു വായന" എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ അക്കാദമിക് വിദഗ്ധരും ഗവേഷകരും വിദ്യാർത്ഥികളും പങ്കെടുത്തു.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അറബിക്കടലിലെ വ്യാപാര പാതകളും ബ്രിട്ടീഷ്-ഇന്ത്യൻ വാണിജ്യ ശൃംഖലകളും ഗൾഫ് മേഖലയിലെ ബ്രിട്ടീഷ് നയതന്ത്ര സ്വാധീനം വർദ്ധിപ്പിക്കുന്നതിന് എങ്ങനെ അടിത്തറയിട്ടു എന്ന് ചർച്ച വിലയിരുത്തി. ......
ദോഹ: 1448 അൽ ഹിജ്റ വർഷത്തെ ഹജ്ജ് തീർത്ഥാടനത്തിനായുള്ള ഓൺലൈൻ രജിസ്ട്രേഷന് തുടക്കമായതായി ഇസ്ലാമിക കാര്യ തൗഖീഫ് മന്ത്രാലയത്തിന് കീഴിലുള്ള ഹജ്ജ്-ഉംറ കാര്യ വകുപ്പ് അറിയിച്ചു. hajj.gov.qa എന്ന ഔദ്യോഗിക പോർട്ടൽ വഴി ഒക്ടോബർ 20 വരെ അപേക്ഷകൾ സമർപ്പിക്കാം. ......
ദോഹ: ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷന്റെ (AFC) കളിക്കാരുടെ വായുടെ ആരോഗ്യവും അടിയന്തര ദന്ത പരിചരണവും ലക്ഷ്യമിട്ടുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങളുടെ നിർമ്മാണത്തിൽ നിർണ്ണായക പങ്കുവഹിച്ച് ഖത്തറിലെ Orthopaedic and Sports Medicine ആശുപത്രി ആസ്പിറ്റാർ. കളിക്കളത്തിൽ വച്ചുണ്ടാകുന്ന പരിക്കുകളും ദന്ത ആഘാതങ്ങളും കൈകാര്യം ചെയ്യുന്നത് സംബന്ധിച്ച വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സെപിറ്റാറിലെ സ്പോർട്സ് ഡെന്റിസ്ട്രി വിഭാഗം മേധാവിയും എ.എഫ്.സി ഡെന്റൽ അഡ്വൈസറി ഗ്രൂപ്പ് ചെയർമാനുമായ ഡോ. ......
തിരുവനന്തപുരം: മന്ത്രിയായ ശേഷം നടത്തിയ രണ്ട് വിദേശയാത്രകളെച്ചൊല്ലി വിവാദമുണ്ടാക്കേണ്ട സാഹചര്യമില്ലെന്ന് കായിക മന്ത്രി ഒ.ജെ. ജനീഷ്.......
ദോഹ:പിടിച്ചെടുത്തതും ഉപേക്ഷിക്കപ്പെട്ടതുമായ വാഹനങ്ങളും യന്ത്രസാമഗ്രികളും ലേലം ചെയ്യുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ച് നഗരസഭ മന്ത്രാലയവും സുപ്രീം ജുഡീഷ്യൽ കൗൺസിലും. കൗൺസിലിന്റെ ഔദ്യോഗിക പ്ലാറ്റ്ഫോമായ 'കോർട്ട് ഓക്ഷൻസ്' (Court Auctions) ആപ്പ് വഴിയാണ് ഇനി മുതൽ ഇലക്ട്രോണിക് ലേലങ്ങൾ നടക്കുക.
2025 ഒക്ടോബറിൽ ഇരുസ്ഥാപനങ്ങളും ഒപ്പുവെച്ച ധാരണാപത്രത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ......
ദോഹ: ഖത്തർ ഇന്റർനാഷണൽ കോർട്ട് ആൻഡ് ഡിസ്പിയൂട്ട് റെസലൂഷൻ സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ‘ആർബിട്രേഷൻ ഡെയ്സ് 2026’ മൂന്നാം പതിപ്പ് കോൺഫറൻസിന് ഇന്നലെ തുടക്കമായി. നീതിന്യായ മന്ത്രാലയം, ചാർട്ടേഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർബിട്രേറ്റേഴ്സ് (CLARB) എന്നിവയുടെ സഹകരണത്തോടെ നടക്കുന്ന പരിപാടി, നീതിന്യായ മന്ത്റിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദിയുടെ രക്ഷാകർതൃത്വത്തിലാണ്സംഘടിപ്പിച്ചിരിക്കുന്നത്.
മധ്യസ്ഥത (Arbitration), തർക്ക പരിഹാര മേഖലകളിലെ പ്രമുഖ വിദഗ്ദ്ധരും സ്പെഷ്യലിസ്റ്റുകളും പങ്കെടുക്കുന്ന കോൺഫറൻസിൽ ഈ രംഗത്തെ പുതിയ പ്രവണതകളും വികസനങ്ങളും ചർച്ച ചെയ്യപ്പെടും.
ഖത്തറിൽ നിന്നുള്ളവർക്ക് പുറമെ മറ്റ് ഗൾഫ് രാജ്യങ്ങളിൽ നിന്നും ആഗോളതലത്തിൽ നിന്നുമുള്ള പ്രമുഖ ന്യായാധിപന്മാരും അഭിഭാഷകരും വിവിധ സെഷനുകളിൽ സംസാരിക്കും. ......
ദോഹ: പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷന്റെ (PHCC) സ്കൂൾ ഹെൽത്ത് പ്രോഗ്രാം ആൻഡ് സർവീസസ് ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിയ 2026–2027 അക്കാദമിക് വർഷത്തെ ‘ബാക്ക്-ടു-സ്കൂൾ’ ആരോഗ്യ പ്രചാരണ പരിപാടി വിജയകരമായി പൂർത്തിയായി. ‘ആരോഗ്യമുള്ള ശരീരങ്ങൾ ശക്തമായ രാഷ്ട്രങ്ങളെ കെട്ടിപ്പടുക്കുന്നു’ എന്ന പ്രമേയത്തിൽ ഓഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 10 വരെ 12 ദിവസങ്ങളിലായാണ് പ്രചാരണം സംഘടിപ്പിച്ചത്.
ലക്ഷ്യമിട്ട സർക്കാർ സ്കൂളുകളിൽ 94.9 ശതമാനം കവറേജ് നേടാൻ പ്രചാരണത്തിന് സാധിച്ചു. ......